കോഴിക്കോട്: പ്രധാനമന്ത്രി കെയര്‍ ഫണ്ടില്‍ നിന്നും കേരളത്തിന് സഹായം . പികോഴിക്കോട് മെഡിക്കല്‍ കോളേജിന് 40 വെന്റിലേറ്ററുകള്‍ ലഭിച്ചു. പ്രധാനമന്ത്രി കെയര്‍ ഫണ്ടില്‍ നിന്നും രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകള്‍ക്കായി വെന്റിലേറ്ററുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ആദ്യ പരിഗണന കോഴിക്കോട് മെഡിക്കല്‍ കോളേജിന് ലഭിച്ചത്.
read also : കോവിഡിൽ പകച്ച് തലസ്ഥാനം ; മെഡിക്കല്‍ കോളജിലെ 5 ഡോക്ടര്‍മാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കൊറോണ ഐസിയുവിലേക്കാണ് പ്രാഥമിക പരിഗണന നല്‍കുക. ഐസിയുവില്‍ 45 കിടക്കകള്‍ സജ്ജീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കോവിഡ് രോഗം വ്യാപിക്കുന്നതിനിടയില്‍ 40 വെന്റിലേറ്ററുകള്‍ ലഭിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ സൗകര്യങ്ങള്‍ക്ക് വലിയ താങ്ങാവും. എംപി, എംഎല്‍എ ഫണ്ടില്‍ നിന്നും 34 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആകെ 4 വെന്റിലേറ്ററുകള്‍ മാത്രമേ ഇതുവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലഭിച്ചിട്ടുള്ളൂ. വെന്റിലേറ്ററുകളുടെ ലഭ്യത കുറവാണ് കാരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിനും പിഎം കെയര്‍ ഫണ്ടില്‍ നിന്ന് വെന്റിലേറ്ററുകള്‍ ലഭിച്ചിട്ടുണ്ട്. പിഎം കെയര്‍ ഫണ്ടില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസം, ഭക്ഷണം, താമസം, ചികിത്സ എന്നിവയ്ക്കും പണം അനുവദിച്ചിട്ടുണ്ട്.
Post Your Comments