
തൃശൂര്‍: വിഷം ഉള്ളില്‍ചെന്നു മരിച്ച വയോധികയ്ക്കു കോവിഡ് നെഗറ്റീവ് . കഴിഞ്ഞ ദിവസം വിഷം ഉള്ളില്‍ചെന്നു മരിച്ച വയോധികയ്ക്കാണ് കോവിഡ് ഇല്ലെന്ന് ആലപ്പുഴ വൈറോളജി ലാബിന്റെ റിപ്പോര്‍ട്ട്. ഇവര്‍ക്കു കോവിഡ് പോസിറ്റീവാണെന്നു ട്രൂനാറ്റ് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു വിശദമായ പരിശോധനയ്ക്കു സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ പരിശോധനാഫലത്തിലാണ് കോവിഡില്ലെന്നും നെഗറ്റീവാണെന്നും റിപ്പോര്‍ട്ട് വന്നത്.
Read Also : തൃശൂരില്‍ കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : വൈറസ് എങ്ങിനെ ബാധിച്ചുവെന്നത് അജ്ഞാതം
പഴയന്നൂര്‍ സൗത്ത് കൊണ്ടാഴി കുഴിയംപാടത്ത് ദേവകി(63)ക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം പറഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇവരെ ചികിത്സിച്ച അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരടക്കമുള്ള 25 പേരെ നിരീക്ഷണത്തിലേക്കു മാറ്റിയിരുന്നു. ആശുപത്രിയും പരിസരവും അണുവിമുക്തമാക്കലടക്കമുള്ള സുരക്ഷാ നടപടികളുമെടുത്തിരുന്നു.
Post Your Comments