![](/wp-content/uploads/2020/07/uae-attache.jpg)
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ യുഎഇ കോണ്‍സുലേറ്റിന്റെ താത്ക്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയയുടെ യാത്ര , വിശദീകരണവുമായി കേന്ദ്രം .തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ താത്കാലിക ചുമതലയുള്ള അറ്റാഷെ റാഷീദ് ഖാമിസ് അല്‍ അസ്മിയയ്ക്ക് അന്താരാഷ്ട്ര കരാറനുസരിച്ച് യഥേഷ്ഠം യാത്ര ചെയ്യുന്നതിനു തടസമില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകുന്നതില്‍നിന്ന് അറ്റാഷെയ തടയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അറ്റാഷെ മടങ്ങി പോകുന്നതു വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതുമില്ല. എന്നാല്‍ തിരുവനന്തപുരത്തെ അറ്റാഷെയെ മടക്കി വിളിക്കുന്നതായി യുഎഇ അറിയിച്ചിട്ടില്ല. എന്നാല്‍, അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യ വീണ്ടും യുഎഇയുടെ അനുമതി തേടി. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റാഷെയുമായി സംസാരിച്ചു വ്യക്തത വരുത്താനാണു ശ്രമം. ഇതു സംബന്ധിച്ച് ആദ്യം നല്‍കിയ കത്തിനു യുഎഇ മറുപടി നല്‍കിയിരുന്നില്ല.
അറ്റാഷെ റാഷിദ് ഖാമിസ് ഇന്ത്യ വിട്ട സാഹചര്യത്തില്‍ ദുബായിലോ, അബുദാബിയിലോ വച്ചു ഇദ്ദേഹവുമായി സംസാരിക്കാനും ഇന്ത്യ അനുമതി തേടും. യുഎഇ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കു സാധ്യതയുള്ളൂ. ഇന്ത്യയുമായി നല്ല ബന്ധത്തിലുള്ള യുഎഇയുമായി ഇതിനായി കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുമോയെന്ന് ഇനിയും വ്യക്തമല്ല.
Post Your Comments