ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസ് സംബന്ധിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയ അറിയിപ്പ് . ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ആലോചനയിലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. 60 ശതമാനം സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.
Read Also : യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി യുഎഇ മന്ത്രാലയം
കോവിഡിന് മുമ്പ് സര്‍വീസ് നടത്തിയിരുന്ന 55 മുതല്‍ 60 ശതമാനം വരെയുള്ള ആഭ്യന്തര വിമാന സര്‍വീസുകളാണ് പുനഃരാരംഭിക്കാന്‍ ആലോചിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് നവംബറില്‍ വിമാന സര്‍വീസുകള്‍ തുടങ്ങാമെന്നാണ് കരുതുന്നത്.
അതേസമയം വ്യാഴാഴ്ച 32,695 പുതിയ കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 9.69 ലക്ഷമായി. ഇതുവരെ 24,915 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്
Post Your Comments