തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്,വയനാട്,കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നതിനാല്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുളളതിനാല്‍ നദിക്കരയിലും മണ്ണിടിച്ചില്‍ ഭീഷണിയുളള സ്ഥലങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകപ്പ് അധികൃതര്‍ അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുളളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മി.മീറ്റര്‍ മുതല്‍ 115.5 മി.മീറ്രര്‍ വരെ ശക്തിയോടെ മഴ ലഭിക്കും.കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുളള കടല്‍തീരങ്ങളില്‍ രാത്രി 11.30 വരെ 2.5 മുതല്‍ 2.9 വരെ മൂറ്റര്‍ ഉയരത്തില്‍ തിലമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിപ്പ് നല്‍കി. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
Post Your Comments