മലർവാടി ആർട്സ് ക്ലബ് എന്ന ഒരു കൂട്ടം പുതുമുഖങ്ങളുമായി എത്തിയ മലയാള ചിത്രം ഇറങ്ങിയിട്ട് ഇന്നേക്ക് 10 വർഷങ്ങൾ തികയുന്നു.വിനീത് ശ്രീനിവാസൻ എന്ന സംവിധായനെ മലയാളികൾക്ക് ലഭിച്ച വർഷം,പാട്ടും അഭിനയവും മാത്രമല്ല തന്റേതായ ശൈലിയും നിലപാടും സിനിമകൾക്ക് ഉണ്ട് എന്ന് വിനീത് തെളിയിച്ചു കൊണ്ടിരിക്കുന്നു.കൂടാതെ ഇന്നത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ നിവിൻ പൊളി, കോമഡി കഥാപാത്രങ്ങളിൽ ശ്രെദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ അജുവർഗീസ് ഉൾപ്പെടെ ഉള്ള അഞ്ച് പുതുമുഖങ്ങളെയാണ് വിനീത് പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചത് .
“സിനിമ ഇറങ്ങി 10 വർഷങ്ങൾ ആയി ,ഇ സിനിമ ഉണ്ടാവാനും ഞങ്ങൾ ഇങ്ങനെ നിൽക്കുവാനും കാരണക്കാരനായത് ദിലീപേട്ടനാണ്,ദിലീപേട്ടനും അദ്ദേഹത്തിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസും ,ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനും നന്ദി ” -അജു വർഗ്ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപുമായുള്ള ഫോട്ടോയും തന്റെ ആരാധകർക്കായി പങ്കുവെച്ചത് .
സിനിമ നടൻ എന്നതിൽ ഉപരി ഒരു നിർമ്മാതാവ് കൂടെയാണ് അജു വിനീത് ശ്രീനിവാസന്റെ അനുജൻ ധ്യാൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടെയാണ് അജു.നിരവധി പ്രൊജക്ടുകളാണ് അജുവിൻറെ നിർമ്മാണത്തിൽ എത്താനിരിക്കുന്നത്.
Post Your Comments