KeralaLatest NewsNews

മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി പി ഐ ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി 

ഇടുക്കി : മാങ്കുളം റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്ന് സി പി ഐ ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി . വനം-റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഭീഷണി മുഴക്കിയത്. സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി രംഗത്ത് എത്തിയത്. മാങ്കുളം ടൗണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും. സ്ഥലം മാറ്റാത്തത് കെട്ടിയ്ട്ട് തല്ലാന്‍ വേണ്ടിയാണ്. തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണെന്നുമാണ് ഭീഷണി.

Read Also : പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു: മനഃസാന്നിദ്ധ്യം കൈവിടാതെ തീയണച്ച തൊഴിലാളിക്ക് അഭിനന്ദനവുമായി ഒമാന്‍ അധികൃതര്‍

മാങ്കുളം അമ്പതാംമൈലില്‍ വനംവകുപ്പ് നിര്‍മിച്ച ട്രെഞ്ചിനെചൊല്ലിയുള്ള തര്‍ക്കമാണ് വനപാലകരെ ഭീഷണപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തഹസീല്‍ദാര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്. ഈ പരിശോധനയ്ക്ക് ഒടുവിലായിരുന്നു വനപാലകര്‍ക്ക് എതിരെയുള്ള സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിന്റെ ഭീഷണി.

ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി.മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button