COVID 19Latest NewsUAEGulf

യു.എ.ഇയില്‍ കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങി; പരീക്ഷണത്തില്‍ ആദ്യ പങ്കാളിയായി ഷെയ്ഖ് അബ്ദുള്ള ബിന്‍ മൊഹമ്മദ്‌

അബുദാബി • ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്ത ആദ്യത്തെ കോവിഡ് -19 വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ അബുദാബിയില്‍ ആരംഭിച്ച്. അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമീദ് പരീക്ഷണത്തിലെ ആദ്യ പങ്കാളിയായി.

അദ്ദേഹത്തിന് ശേഷം ആക്ടിംഗ് അണ്ടർസെക്രട്ടറി ഡോ. ജമാൽ അൽ കാബിയും പരീക്ഷണത്തിന്റെ ഭാഗമായി, കോവിഡ് 19 ന് പ്രതിവിധി കണ്ടെത്തുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി.

ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും കീഴിലുള്ള അബുദാബി ആസ്ഥാനമായുള്ള ജി 42 ഹെൽത്ത് കെയറും ചൈനീസ് ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പായ സിനോഫാർമും തമ്മില്‍ സഹകരിച്ചാണ് പരീക്ഷണം നടത്തുന്നത്.

ആഗോള സഹകരണ പ്രയത്നത്തിലൂടെ മഹാമാരിയെ മറികടക്കാനുള്ള യു.എ.ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഇതിന് പ്രചോദനമായത്.

അബുദാബിയിൽ ഉൽപ്പാദനം നടത്തുന്നത്തിലൂടെ, യുഎഇ നിവാസികൾക്ക് വാക്സിൻ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുക എന്നതാണ് യു.എ.ഇ നേതൃത്വം ലക്ഷ്യമിടുന്നത്.

മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ 18 നും 60 നും ഇടയിൽ പ്രായമുള്ള വ്യക്തിഗത സന്നദ്ധ പ്രവർത്തകർക്കും അബുദാബിയിലോ അൽ ഐനിലോ താമസിക്കുന്നവർക്കും പങ്കെടുക്കാം. പരീക്ഷണങ്ങൾ 3-6 മാസം നീണ്ടുനിൽക്കും.

ചൈനയിൽ നടത്തിയ ഒന്നാം ഘട്ട, രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ വിജയയത്തിന് ശേഷമാണ് അബുദാബിയില്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചത്. നേരത്തെ നടത്തിയ ഘട്ടങ്ങളില്‍ 100 ശതമാനം സന്നദ്ധപ്രവർത്തകര്‍ക്കും രണ്ട് ഡോസുകൾക്ക് ശേഷം 28 ദിവസത്തിനുള്ളിൽ ആന്റിബോഡികൾ ഉണ്ടായതായാണ് അവകാശപ്പെടുന്നത്.

200+ ദേശീയതകള്‍ ഉള്‍ക്കൊള്ളുന്ന ജനസംഖ്യ കാരണമാണ് മൂന്നാംഘട്ട പരീക്ഷണത്തിന് യു.എ.ഇയ്ക്ക് മുൻഗണന നൽകിയത്. ഇത് ഒന്നിലധികം വംശങ്ങളിൽ ഗവേഷണം നടത്താൻ അനുവദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button