തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വിവരങ്ങളെല്ലാം ശരിയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസിൽ പിണറായി സർക്കാർ കൂടുതൽ കുരുക്കിലാകുകയാണ്. ഭരണതലത്തിൽ സ്വാധീനമുള്ള പലർക്കും ഈ കേസുമായി അടുത്ത ബന്ധമുണ്ട്. സ്വര്‍ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് ഇപ്പോൾ തെളിഞ്ഞു. ഫോൺ വിളികളുടെ വിവരങ്ങൾ പുറത്തുവന്നതോടെ സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്‌ന സുരേഷിന്റെ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read also: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കേസിലെ പ്രധാന പ്രതി സരിത്തിനെ പലതവണ വിളിച്ചു. സരിത്തിനും സ്വപ്നയ്ക്കുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുത്ത ബന്ധം എന്താണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. കള്ളക്കടത്തിന് എല്ലാ സഹായങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇവർക്ക് ലഭിച്ചുവെന്നാണ് മനസിലാക്കേണ്ടത്. കൂടുതൽ പേർ കുടുങ്ങാനുള്ള സാധ്യതകളുണ്ടെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Post Your Comments