കുറച്ച്‌ ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് തടയില്ല: രോഗവ്യാപനം വൈകിപ്പിക്കാൻ മാത്രമേ സഹായിക്കുവെന്ന് ശാസ്ത്രജ്ഞര്‍

ബംഗളൂരു: കുറച്ച്‌ ദിവസത്തേക്ക് മാത്രമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് കോവിഡ് വ്യാപനം തടയില്ലെന്നും രോഗവ്യാപനം വൈകിപ്പിക്കാൻ മാത്രമേ സഹായിക്കുവെന്നും ശാസ്ത്രജ്ഞര്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച്‌ പഠനം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലൂടെ കൊറോണ വൈറസ് ശൃംഖല വേർപ്പെടുത്താനാകില്ല. സമൂഹ വ്യാപനം വൈകിപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളു.

Read also: രാ​ജ്യ​ത്ത് കോവിഡ് രോഗികളുടെ എ​ണ്ണം ഈ ​ആ​ഴ്ച ത​ന്നെ പ​ത്ത് ല​ക്ഷം കടക്കും: രാഹുൽ ഗാന്ധി

ചെന്നൈയിലും കോവിഡ് രൂക്ഷമായ മറ്റ് ഭാഗങ്ങളിലും തമിഴ്‌നാട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗളൂരുവും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.

Share
Leave a Comment