തിരുവനന്തപുരം : 2019-2020 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ററി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ പൂർത്തീകരിച്ചത്. മാര്‍ച്ച് 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മെയ് 26ന് പുനരാരംഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കിയാണ് രണ്ടാംഘട്ട പരീക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂല്യനിര്‍ണ്ണയവും രണ്ടുഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ 3020 അധ്യാപകരെ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ചു കൊണ്ട് ക്രമീകരണം നടത്തുകയും ജൂണ്‍ 24ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കുകയും ചെയ്തു.
പിആര്‍ഡി ലൈവിന്റെ മൊബൈല്‍ ആപ്പിലും www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
Post Your Comments