തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭരണകൂടം മുഴുവന്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മടിക്കുന്നത് ദുരൂഹമെന്നും ഫോണ്‍ രേഖ പുറത്തായതോടെ ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞെന്നും ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തിന് സൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തന്റെ പഴയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിക്കുകയാണ്. എം.ശിവശങ്കരനെതിരെ നടപടിക്ക് മുഖ്യമന്ത്രി തയ്യാറാകണം. ശിവശങ്കറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. മന്ത്രിമാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ റമീസ് തന്റെ ബന്ധുവല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മശിവശങ്കറിന് കസ്റ്റംസ് ഇതുവരെ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. സരിത്തും സ്വപ്ന നായരും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ഉറ്റ സൗഹൃദം ഉണ്ടെന്നത് വ്യക്തമാണ്. എന്നാല്‍ കള്ളക്കടത്തില്‍ പങ്കുണ്ടോയെന്ന് സ്വപ്ന അടക്കുള്ളവരില്‍ നിന്നെ വ്യക്തമാകു എന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോണ്‍ വിളികള്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.
Post Your Comments