സഹാറ മരുഭൂമിയില്‍ നിന്ന് വരുന്ന ഗോഡ്സില്ല അമേരിക്കയെ വിഴുങ്ങാനെത്തുന്നു. സഹാറ മരുഭൂമിയില്‍ നിന്നുള്ള പൊടിപടലം അയ്യായിരത്തോളം മൈലുകള്‍ സഞ്ചരിച്ചാണ് അമേരിക്കന്‍ ഭൂഖണ്ഡത്തെ വിഴുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതായ യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളെയൊന്നാകെയാണ് ഈ ഗോഡ്സില്ല പൊടിപടലും മൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലുത്.
സാധാരണഗതിയില്‍ ഇത് അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ വീണടിയേണ്ടതാണ്. എന്നാല്‍, ഇത്തവണ അയ്യായിരം മൈല്‍ ദൈര്‍ഘ്യമുള്ള ട്രെക്കിംഗില്‍ ഏകദേശം 48 യുഎസ് സംസ്ഥാനങ്ങളുടെ വലുപ്പത്തിലായിരുന്നു ഇത്തവണ ഈ ഭീമന്‍ പൊടിപടലത്തിന്റെ യാത്ര. ടെക്സസ് മുതല്‍ നോര്‍ത്ത് കരോലിന വരെയാണ് ഇത് വ്യാപിച്ചത്.
‘ഗോഡ്സില്ല’ എന്ന് വിളിപ്പേരുള്ള ഇത് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്നു. ഒരു മാസത്തില്‍ താഴെയുള്ള കാലയളവില്‍, സഹാറ മരുഭൂമിയിലെ പ്രാരംഭ സ്ഥലത്ത് നിന്ന് കരീബിയന്‍, തെക്കേ അമേരിക്ക, യുഎസ് എന്നിവിടങ്ങളില്‍ എത്തി.
Post Your Comments