തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി മുന്‍ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് സദാനന്ദനെ നിയമിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ നിയമനം. കേരളത്തില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്ത് രാജീവ് സദാനന്ദന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂന്ന് മാസത്തേക്കായിരിക്കും ഇദ്ദേഹത്തിന്റെ നിയമനം. ഇദ്ദേഹത്തി്‌ന് ടൂറിസം വകുപ്പിന് കീഴില്‍ നിന്നും വാഹനം നല്‍കും. അതേസമയം ശമ്പളം ഉണ്ടായിരിക്കുകയില്ല.
അടുത്ത കാലത്ത് ആരോഗ്യവകുപ്പ് കേരളത്തില്‍ ഉണ്ടാക്കിയ ആര്‍ദ്രം മിഷന്‍, ഇ -ഹെല്‍ത്ത്, കിരണ്‍ സര്‍വേ, ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, ആരോഗ്യനയരൂപീകരണം എന്നിങ്ങനെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പലതിനും ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനായിരുന്നു രാജീവ് സദാനന്ദന്‍ ഐഎഎസ്.
സംസ്ഥാനത്തെ ആരോഗ്യ പദ്ധതി ഇന്നത്തെ നിലയിലേയ്ക്ക് എത്തിക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് മറക്കാനാവില്ല. നിപ്പ ഉള്‍പ്പെടെ സംസ്ഥാനത്തെ മാരകരോഗങ്ങള്‍ നടുക്കിയ ഘട്ടങ്ങളിലെല്ലാം രാജീവിലെ ഹെല്‍ത്ത് സെക്രട്ടറിയും അതിലുപരി സാമൂഹ്യ പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥനും സര്‍ക്കാരിന്റെ നെടുംതൂണായി നിന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അദ്ദേഹത്തെക്കുറിച്ച് വിരമിക്കല്‍ വേളയില്‍ ധനമന്ത്രി ടി എം തോമസ് ഐസക് കുറിച്ചത്.
Post Your Comments