KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentNews Story

സിനിമാ വാഗ്ദാനം നല്‍കി തട്ടിപ്പ്; പണം വാങ്ങി പറ്റിച്ചതായി ടിക് ടോക്ക് താരം

സെക്യൂരിറ്റി തുകയെന്ന പേരില്‍ അന്‍പതിനായിരം രൂപ വാങ്ങിയെന്നുമാണ് പരാതി.

പാലക്കാട്സി,നിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ടിക് ടോക്ക് താരത്തില്‍ നിന്നും പണം വാങ്ങി പറ്റിച്ചതായി പരാതി. ടിക് ടോക്കില്‍ സജീവമായിരുന്ന ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശി ജിഷ്ണു വിജയനാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒരു വര്‍ഷം മുന്‍പാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. ജയറാം അഭിനയിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളെ ക്ഷണിച്ചുകൊണ്ട് വയനാട് സ്വദേശി ശ്യാം പരസ്യം നല്‍കിയിരുന്നു.ഇതു കണ്ട് അവസരം തേടിച്ചെന്ന ജിഷ്ണുവിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തതായി അറിയിക്കുകയും സെക്യൂരിറ്റി തുകയെന്ന പേരില്‍ അന്‍പതിനായിരം രൂപ വാങ്ങിയെന്നുമാണ് പരാതി. ജയറാമിന്റെയും ജിഷ്ണുവിന്റെയുമെല്ലാം ചിത്രങ്ങള്‍ വെച്ച്‌ പോസ്റ്ററും തയ്യാറാക്കി.
ഇതില്‍ ശ്യാം സംവിധായകനും സുജിത് വയനാട് എന്നയാള്‍ നിര്‍മാതാവുമാണ്. എന്നാല്‍ ഒരു വര്‍ഷമായിട്ടും സിനിമ തുടങ്ങാതെ വന്നതോടെയാണ് തട്ടിപ്പ് വ്യക്തമായത്. വയനാട് സ്വദേശി ശ്യാമാണ് സംവിധായകന്‍ എന്ന പേരില്‍ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button