ഒമാനില്‍ കോവിഡ് കേസുകള്‍ 60,000 പിന്നീട്ടു. ഇന്ന് മാത്രം 1,679 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 61,247 ആയി ഉയര്‍ന്നു. രാജ്യത്ത് 1,051 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 39,038 ആയി.
അതേസമയം ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ 1,313 പേര്‍ ഒമാനികളും 366 പേര്‍ ഒമാനികളല്ലാത്തവരുമാണ്.
നിലവില്‍ രാജ്യത്ത് 21928 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 8 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 281 ആയി.
4,613 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 253,444 ആയി ഉയര്‍ന്നു. നിലവില്‍ 530 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുതുതായി 89 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 139 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ ഐസിയുവിലാണ്.
Post Your Comments