തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 96 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. ഇവരില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 9 ഡി.എസ്.ഇക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഒരു മരണം ഉണ്ടായി. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോര്‍ജ്ജ് ആണ് മരിച്ചത്.
തിരുവനന്തപുരം 157 , കാസറഗോഡ് 74 , എറണാകുളം 72 , പത്തനംതിട്ട 64 , കോഴിക്കോട് 64 , ഇടുക്കി 55 , കണ്ണൂര്‍ 35 , കോട്ടയം 25 , ആലപ്പുഴ 20 , പാലക്കാട് 19 , മലപ്പുറം 18 , കൊല്ലം 11 , തൃശൂര്‍ 5 , വയനാട് 4 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 196 പേര്‍ രോഗമുക്തരായി. പാലക്കാട് 53 , മലപ്പുറം 44 , പത്തനംതിട്ട 19 , കാസര്‍ഗോഡ് 17 , കോഴിക്കോട് 15 , കോട്ടയം 13 , തിരുവനന്തപുരം 11 , കണ്ണൂര്‍ 10 , കൊല്ലം 8 , ഇടുക്കി 3 , തൃശൂര്‍ 1 , എറണാകുളം 1 , വയനാട് 1 ,
9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4880 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 184,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16444 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് 16 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Post Your Comments