ബെംഗളൂരു : 1.3 കോടി ജനങ്ങള്‍ വസിക്കുന്ന ബെംഗളൂരുവില്‍ 2.23ലക്ഷം ആളുകള്‍ക്ക് വരെ കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന് കണക്കുകള്‍. ബെംഗളൂരുവില്‍ പകര്‍ച്ചവ്യാധി തടയാനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിഗദ്ധരുടെ കണക്കുകൂട്ടലിലാണ് ഇത്രയും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ എത്തിയത്.
ബെംഗളൂരു നഗരത്തില്‍ മാത്രം 15,052 പേര്‍ നിലവില്‍ രോഗബാധിതരായി തുടരുന്നുവെന്നാണ് സ്ഥിരീകരിച്ച കണക്ക്. പക്ഷെ ഈ കണക്കുകള്‍ തെറ്റാകാമെന്നാണ് വിദഗ്ധരുടെ പക്ഷം. തിങ്കളാഴ്ച മാത്രം നഗരത്തില്‍ 1315 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനാല്‍ ആകെ രോഗ ബോധിതരുടെ എണ്ണം കണക്കാക്കിയതിനേക്കാള്‍ എത്രയോ കൂടുതലാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ജൂണ്‍ 30മുതല്‍ ജൂലൈ 13വരെ 11,136 കേസുകളാണ് ബെംഗളൂരു നഗരത്തില്‍ സ്ഥിരീകരിച്ചത്. ഇതിന്റെ RO റേറ്റ് 1.29 വെച്ച് കണക്കാക്കുകയാണെങ്കില്‍ 31,978 പേര്‍ കോവിഡ് ബാധിതരാവേണ്ടതാണ്. പക്ഷെ ടെസ്റ്റ് ഫലം വരാനെടുത്ത സമയമെല്ലാം കണക്കാക്കുമ്പോള്‍ രോഗബാധിതർ കൂടിയിട്ടുണ്ടാവാം. നിലവിലുള്ളത് ഏഴ് ദിവസം മുമ്പുള്ള ഡാറ്റയാണ്. ഈ ഏഴ് ദിവസത്തെ രോഗബാധിതരുടെ RO റേറ്റ് പ്രകാരമുള്ള കണക്കുകള്‍ കൂടി നോക്കുമ്പോള്‍ 2.23ലക്ഷം പേര്‍ ബെംഗളൂരുവില്‍ ഈ ദിവസത്തിനുള്ളില്‍ കോവിഡ് ബാധിതരായിട്ടുണ്ടാവാം ഡോ. ഗിരിധര്‍ ബാബുവും മറ്റ് വിദഗ്ധരും പറയുന്നു.
Post Your Comments