KeralaLatest NewsNews

തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതം : ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ ആവാഹന ശക്തിയുടെ പ്രവാഹമുണ്ടാകും… അതൊരു ക്ഷേത്ര രഹസ്യമാണ്. ഒരുപക്ഷേ ബി നിലവറയുടെ രഹസ്യവും അതായിരിക്കും

തിരുവനന്തപുരം : പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിലവറയ്ക്കുള്ളിലുള്ളത് വിലമതിക്കാനാകാത്ത സ്വത്തുക്കള്‍. ക്ഷേത്രത്തില്‍ ആറു നിലവറകളാണുള്ളത്. ഇതില്‍ എ നിലവറ തുറന്നപ്പോഴാണ് പരിശോധകരെപോലും അമ്പരപ്പിച്ചുകണ്ട് 90,000 കോടിക്ക് പുറത്തു വില മതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും കണ്ടെടുത്തത്. തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതമാണ്. രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. എ നിലവറയിലുള്ളതിനേക്കാള്‍ സ്വത്തുകള്‍ ബി നിലവറയിലുണ്ടെന്നാണ് കരുതുന്നത്. പതിനാലാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്രത്തില്‍ നിലവറ ഉണ്ടായിരുന്നു എന്നാണ് മതിലകം രേഖകളില്‍ പറയുന്നുണ്ട്.

Read Also : സർക്കാരുകളും ഭഗവാനോട് കൂറില്ലാത്ത ഉദ്യോഗസ്ഥരും കൂടി വരുത്തി വച്ച ദുരിതത്തിന്റെ പടുകുഴിയിൽ പെട്ട് ഉഴലുകയാണ് പത്മനാഭസ്വാമിക്ഷേത്രവും ഭക്തജനങ്ങളും: കുറിപ്പ് ചർച്ചയാകുന്നു

2011 ജൂലൈ മാസത്തിലാണ് കോടതി നിര്‍ദേശപ്രകാരം എ നിലവറ തുറന്നത്. മനുഷ്യനെ അമ്പരപ്പിക്കുന്ന നിധിശേഖരവും രഹസ്യ അറകളുമാണ് കണ്ടെത്തിയത്. ഏതു സംഖ്യകൊണ്ട് നിധിശേഖരത്തിലെ സ്വത്തുക്കള്‍ കണക്കുകൂട്ടുമെന്ന അമ്പരപ്പിലായിരുന്നു പരിശോധനാ സംഘം. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്‌നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ വലുപ്പത്തില്‍ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്‍, ചാക്ക് നിറയെ രത്‌നങ്ങള്‍..

എന്നാല്‍ ബി നിലവറ ഇന്നും അജ്ഞാതമായി തന്നെ നിലകൊള്ളുന്നു. സര്‍പ്പങ്ങള്‍ കാവല്‍നില്‍ക്കുന്ന നിലവറയെന്നും, നിലവറ തുറക്കുന്നവര്‍ മരിക്കുമെന്നും വിവിധ കഥകളുണ്ട്. ഈ നിലവറ തുറന്നു പരിശോധിക്കാന്‍ വിദഗ്ധ സമിതിക്ക് കഴിഞ്ഞില്ല. ബി നിലവറ 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നു.

ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ ആവാഹന ശക്തിയുടെ പ്രവാഹമുണ്ടാകും. അതൊരു ക്ഷേത്ര രഹസ്യമാണ്. ഒരുപക്ഷേ ബി നിലവറയുടെ രഹസ്യവും അതായിരിക്കും. നാം അറിയാത്ത പല രഹസ്യങ്ങളും പ്രപഞ്ചത്തിലുണ്ട്- അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button