MollywoodLatest NewsKeralaNewsIndiaBollywoodHollywoodEntertainmentKollywoodMovie GossipsNews StoryMovie Reviews

തിരുവിതാംകൂര്‍ രാജ്യ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ ഒരുങ്ങുന്നു ; ചിത്രത്തില്‍ നായകനാകാന്‍ സൂപ്പര്‍സ്റ്റാര്‍ …?

ആര്‍.എസ് വിമല്‍ ആണ് ചിത്രത്തിന്റെ സംവിധാനം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്‍കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമ വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. ‘എന്ന് നിന്‍റെ മൊയ്ദീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ഒരുക്കിയ ആര്‍.എസ് വിമല്‍ ആണ് ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തിരിക്കുന്നത്. ‘ധര്‍മ്മരാജ്യ’ എന്ന് പേരിട്ട സിനിമയില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും നായകന്‍ എന്നും ആര്‍.എസ് വിമല്‍ പങ്കുവച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിര്‍ച്വല്‍ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കും ധര്‍മ്മരാജ്യ എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്.

shortlink

Post Your Comments


Back to top button