Latest NewsNewsIndia

സത്യത്തെ താല്‍ക്കാലികമായി വിഘ്‌നപ്പെടുത്താന്‍ കഴിഞ്ഞേക്കും, എന്നാല്‍ തോല്‍പിക്കാനാകില്ലെന്ന് സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: സത്യത്തെ താല്‍ക്കാലികമായി വിഘ്‌നപ്പെടുത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ തോല്‍പിക്കാനാകില്ലെന്ന് സച്ചിന്‍ പൈലറ്റ്. ചുമതലകളില്‍ നിന്ന് മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്‌തത്‌. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കിയിരുന്നു. സച്ചിനെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും പുറത്താക്കി. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷന്‍. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.

Read also:  സ്വന്തമായി ഭൂമി ഇല്ലാത്ത പാവങ്ങള്‍ക്ക് നന്നായി ഒന്ന് വെളിക്കിരിക്കാന്‍ പോലും ഈ പിഴനികുതി മൂലം ആ കാലത്ത് സാധിച്ചിരുന്നില്ല: ഈ തീട്ടക്കാശും ചേരുന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം: വിമർശനവുമായി സിപിഎം അനുഭാവി

രാജസ്ഥാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അശോക് ഗെഹ്‌ലോട്ട്, രണ്‍ദീപ് സുര്‍ജേവാല, കെ.സി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button