ബെംഗളൂരൂ: ക്വാരന്റൈന്‍ ലംഘിച്ചതിന് വ്യവസായിയുവാവിനെതിരെ പൊലീസ് കേസെടുത്തു. 14 ദിവസത്തിനിടെ 163 തവണയാണ് ഇയാള്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചത്. കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലാണ് സംഭവം. ജൂണ്‍ 29ന് മുംബൈയില്‍ നിന്ന് കോട്ടേശ്വരയിലെ വാടക വീട്ടിലെത്തിയ സാഹബ് സിംഗ് എന്നയാള്‍ക്കെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷനുകള്‍ 269, 270 എന്നിവ പ്രകാരം പൊലീസ് കേസുടുത്തിരിക്കുന്നത്.
അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള ആരോഗ്യവകുപ്പ് പ്രോട്ടോക്കോള്‍ പ്രകാരം ഇയാളോട് ജൂലൈ 13 വരെ ഹോം ക്വാറന്റൈനില്‍ കഴിയാന്‍ ജില്ലാ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സാഹബ് സിംഗ് കുന്ദാപൂരിലും ഉഡുപ്പിയിലും ജില്ലയിലെ ഹോട്ടലുകളും വിവിധ മേഖലകളിലും സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ മൊബൈല്‍ ജിപിഎസ് ട്രാക്കറിലൂടെയാണ് സിംഗ് 163 തവണ ഹോം ക്വാറന്റൈന്‍ ലംഘിച്ചതായി കണ്ടെത്തിയതെന്ന് ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഓഫീസര്‍ എന്‍ ജി ഭട്ട് പറഞ്ഞു.
തിങ്കളാഴ്ച 2,738 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കര്‍ണാടകയിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 41,581 ആയി. കര്‍ണാടകയില്‍ സജീവമായ കേസുകളുടെ എണ്ണം 24,572 ആണ്, തിങ്കളാഴ്ച കോവിഡ് -19 ല്‍ 73 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊറോണ വൈറസ് മൂലമുണ്ടായ മരണങ്ങളുടെ എണ്ണം കര്‍ണാടകയില്‍ 761 ആയി.
Post Your Comments