93ാം ഓസ്‌കര്‍ പുരസ്‌കാര ദാനം നീട്ടി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് പുരസ്‌കാര ദാനം ആറ് ആഴ്ചത്തേക്ക് നീട്ടിയത്. 2021 ഫെബ്രുവരി 28ന് തീരുമാനിച്ചിരുന്ന ചടങ്ങ് മാര്‍ച്ച് 25ലേക്കാണ് മാറ്റിയത്. സിനിമകള്‍ ഓസ്‌കറിനു സമര്‍പ്പിക്കേണ്ട അവസാന തിയതിയും നീട്ടി. 2020 ഡിസംബര്‍ 31നു നിശ്ചയിച്ചിരുന്ന അവസാന തിയതി 2021 ഫെബ്രുവരി 28ലേക്കാണ് നീട്ടിയത്.
കൊറോണ ബാധയെ തുടര്‍ന്ന് ലോക വ്യാപകമായി സിനിമാ റിലീസ് മുടങ്ങിയിരുന്നു. ഈ സമയത്ത് റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസ് തിയതിയും നീട്ടിവച്ചിരുന്നു. ഇതാണ് പുരസ്‌കാര ദാനം നീട്ടി വെക്കാനുള്ള കാരണം. വെര്‍ച്വല്‍ ചടങ്ങാണോ താരങ്ങളെയൊക്കെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പരമ്ബരാഗത ചടങ്ങാണോ എന്നത് തീരുമാനമായിട്ടില്ല. തീയറ്റര്‍ റിലീസ് ഇല്ലാതെ ഒടിടി റിലീസ് ചെയ്യുന്ന സിനിമകളും ഇത്തവണ അവാര്‍ഡിലേക്ക് സമര്‍പ്പിക്കാം.
Post Your Comments