KeralaLatest NewsNews

കേരളത്തിലെ ഇഎസ്ഐസി ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് അനുവദിക്കണം: കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഇഎസ്ഐസി ആശുപത്രികളിലും കോവിഡ് ടെസ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ് വാറിന് കത്തയച്ചു. കേരളത്തിൽ കോവിഡ് 19 സാമൂഹ്യവ്യാപനം തുടങ്ങിയ പശ്ചാത്തലത്തിൽ കൂടുതൽ ടെസ്റ്റിംഗ് സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ് കേരളത്തിലെ കോവിഡ് ടെസ്റ്റ്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത് കേരളത്തിലെ സാഹചര്യത്തിൻ്റെ ഗൗരവം തെളിയിക്കുന്നതാണെന്നും സുരേന്ദ്രൻ കത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button