ബീജിംഗ് : പാക്കിസ്ഥാനെ ഉപയോഗിച്ചും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് ചൈന. മാസങ്ങളായി നിയന്ത്രണ രേഖയിലുടനീളം ഷെല്ലാക്രമണം നടത്തുന്ന പാക്കിസ്ഥാനു ചൈനയുടെ പിന്തുണയുണ്ടാകാമെന്നു സേനാ വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.
കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സേനയില്‍നിന്നു കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) നേരിട്ടുള്ള ആക്രമണത്തേക്കാള്‍ സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണത്തിനാകും ചൈന മുന്‍തൂക്കം നല്‍കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അപകടരമായ ചൈന- പാക്കിസ്ഥാന്‍ കൂട്ടുകെട്ട് സമുദ്രാതിര്‍ത്തിയിലേക്കും വ്യാപിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ ചൈന കടല്‍ എന്നിവിടങ്ങളിലെ സമ്പൂര്‍ണാധിപത്യം കൊതിക്കുന്ന ചൈന സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാന്റെ നാവിക ശക്തി വര്‍ധിപ്പിക്കാനും മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സഹായമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടുതല്‍ യുദ്ധക്കപ്പലുകളും ബോട്ടുകളും പാക്കിസ്ഥാന് നല്‍കാന്‍ ചൈന തീരുമാനിച്ചു.
വാണിജ്യ- സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടുപിടിക്കുക, സമുദ്രത്തില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കുക എന്ന ഇരട്ടത്തന്ത്രമാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ചൈനയുടേതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments