ന്യൂഡല്‍ഹി: ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യ വെര്‍ച്വല്‍ ഇവന്റിന്റെ ആറാം വാര്‍ഷിക പതിപ്പിനെ അഭിസംബോധന ചെയ്ത് സംസാരിച്ച, കമ്പനി സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ പിച്ചൈയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ കോവിഡ്-19 മഹാമാരി, ഡാറ്റാ സെക്യൂരിറ്റി, സൈബര്‍ സുരക്ഷാ എന്നീ കാര്യങ്ങളെക്കുറിച്ചെല്ലാം നരേന്ദ്രമോദി ഗൂഗിള്‍ സിഇഒയുമായി ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. ഇന്ത്യന്‍ കര്‍ഷകരിലും, യുവാക്കളിലും, വ്യവസായികളിലും സാങ്കേതികവിദ്യ ചെലുത്തുന്ന പ്രാധാന്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, രോഗത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ഗൂഗിള്‍ ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുന്ദര്‍ പിച്ചൈ നരേന്ദ്ര മോദിയോട് സംസാരിച്ചു.വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഒരു വലിയ തുക നിക്ഷേപിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്.
BREAKING: സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കൊവിഡ്, ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ദിവസം
അടുത്ത അഞ്ചോ ഏഴോ വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും, അടിസ്ഥാന സൗകര്യ വികസനം ഇക്കോസിസ്റ്റം, ഇക്വിറ്റി നിക്ഷേപങ്ങള്‍, പാര്‍ട്ണര്‍ഷിപ്പുകള്‍, തുടങ്ങിയവയിലൂടെയാണ് ഇത് പ്രാവര്‍ത്തികമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments