Latest NewsKeralaNews

നെഞ്ചുവേദനയുണ്ടെന്ന് സ്വപ്‌ന സുരേഷ്; മുഖത്ത് സങ്കടഭാവം; സ്വർണ്ണക്കടത്ത് കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ…

കൊച്ചി: എന്‍.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് നെഞ്ചുവേദനയും വിറയലും. മുഖത്ത് സങ്കടഭാവം. മുഖം വ്യക്തമാകാതിരിക്കാന്‍ കറുത്ത ഷാള്‍ തലയിലൂടെ മൂടിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് നെഞ്ചുവേദനയും വെപ്രാളവുമുണ്ടെന്ന് പറഞ്ഞു. അതിനുള്ള ചികിത്സ ഉറപ്പാക്കണമെന്ന് അന്വേഷണസംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ദിവസത്തെ കറുത്ത വസ്‌ത്രം തന്നെയായിരുന്നു ഇന്നലെയും. സ്വപ്‌നയെയാണ് ആദ്യം കോടതിയില്‍ എത്തിച്ചത്. സുരക്ഷയുടെ ഭാഗമായി പൊലീസ് ബസിലായിരുന്നു യാത്ര. അരമണിക്കൂറിന് ശേഷം സന്ദീപുമായി വാഹനമെത്തി.

കേസ് പരിഗണിച്ചപ്പോള്‍ ഇരുവരും പരസ്പരം നോക്കിയില്ല. സ്വപ്‌നയുടെ അഭിഭാഷകയാകാന്‍ ആളൂര്‍ അസോസിയേറ്റില്‍ നിന്ന് ഒരാള്‍ എത്തി. എന്നാല്‍, ഭര്‍ത്താവിനോട് ചോദിച്ചിട്ടാകാമെന്നായിരുന്നു മറുപടി. കുടുംബം ഏതെങ്കിലും അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി.

അതോടെ ഇരുവര്‍ക്കുമായി കേരള സ്‌റ്റേറ്റ് ലീഗല്‍ സെല്‍ അതോറിട്ടിയുടെ അഭിഭാഷകര്‍ ഹാജരായി. കഴിഞ്ഞ ദിവസത്തെ നീല ഷര്‍ട്ടു മാറ്റി കറുത്ത ടീഷര്‍ട്ട് ധരിച്ചാണ് സന്ദീപെത്തിയത്. ജീന്‍സ് നീല തന്നെ. കോടതിയില്‍ നിന്ന് ഇരുവരെയും രണ്ടു വാഹനങ്ങളിലായാണ് എന്‍.ഐ.എ കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button