CinemaMollywoodLatest NewsKeralaBollywoodNewsIndiaHollywoodEntertainmentKollywoodMovie Gossips

25 ഗെറ്റപ്പുമായി ചിയ്യാൻ വിക്രമിന്റെ അമീർ, കൂടെ ഷെയൻ നിഗം: വില്ലനായി ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ

ശ്രീനിഥി ഷെട്ടിയാണ് നായിക.

തമിഴകത്തിന്റെ ചിയ്യാൻ വിക്രം 25 ഗെറ്റപ്പിൽ എത്തുന്ന പുതിയ ചിത്രത്തിന് അമീർ എന്ന് പേരിട്ടു. ഇമയ്ക്കാ ഞൊടികൾ എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മലയാളത്തിന്റെ യുവതാരം ഷെയിൻ നിഗം ഈ ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അമീറിന്റെ റഷ്യൻ ഷെഡ്യൂളിൽ ആയിരിക്കും ഷെയിൻ അഭിനയിക്കുക. വയാകോം 18 സ്റ്റുഡിയോസും സെവൻ സ്‌ക്രീൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ്. ശ്രീനിഥി ഷെട്ടിയാണ് നായിക. ഹൈ വോൾട്ടേജ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് എആർ റഹ്മാനാണ്.

രാജേഷ് എം സെൽവ സംവിധാനം ചെയ്ത കടാരം കൊണ്ടേൻ എന്ന ചിത്രമാണ് വിക്രത്തിന്റേതായി ഒടുവിൽ പുറത്തു വന്നത്. വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം ഇനിയും പൂർത്തിയായിട്ടില്ല.അടുത്തിടെ ഇറങ്ങിയ വിക്രമിന്റെ ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വിക്രമിന്റെ മകൻ ധ്രുവ് നായകനായ ആദ്യത് വർമ്മ എന്ന ചിത്രം അടുത്തിയെ റിലീസായിരുന്നു.

shortlink

Post Your Comments


Back to top button