CinemaMollywoodLatest NewsKeralaBollywoodNewsIndiaHollywoodEntertainmentKollywoodMovie GossipsMovie ReviewsNews Story

ചൈനക്കെതിരെ ബോളിവുഡ്; ഓപ്പോയുമായുള്ള കോടികളുടെ കരാര്‍ ഉപേക്ഷിച്ച് കാര്‍ത്തിക് ആര്യന്‍

ചൈനീസ് കമ്പനികളുമായുള്ള കരാറുകളില്‍ നിന്നും ബോളിവുഡ് താരങ്ങള്‍ പിന്മാറുകയാണ്.

ചൈനയ്‌ക്കെതിരെ അണിനിരന്ന് ബോളിവുഡ് താരങ്ങള്‍. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ചൈനീസ് കമ്പനികളുമായുള്ള കരാറുകളില്‍ നിന്നും ബോളിവുഡ് താരങ്ങള്‍ പിന്മാറുകയാണ്.

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഓപ്പോയുമായുള്ള കോടികളുടെ കരാറില്‍ നിന്നും പിന്മാറി സൂപ്പര്‍ താരം കാര്‍ത്തിക് ആര്യന്‍ രംഗത്തെത്തി. തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ ഓപ്പോയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിന്റെ സൂചനകള്‍ നല്‍കിയത്. ഐഫോണുമായി നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ബോളീവുഡില്‍ നിന്നും ചൈനക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കാര്‍ത്തിക് ആര്യനിലൂടെ തുടക്കം കുറിക്കുകയാണെന്നാണ് വിലയിരുത്തല്‍. നേരത്തെ, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്‌കരണം ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്(സിഎഐടി) രംഗത്തെത്തിയിരുന്നു. 3000ത്തോളം വരുന്ന ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് പകരം ഇന്ത്യന്‍ നിര്‍മ്മിത ഉത്പ്പന്നങ്ങളുണ്ട്. അതിനാല്‍ ഇവ ബഹിഷ്‌കരിക്കണമെന്ന് സിഎഐടി വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button