MollywoodLatest NewsKeralaCinemaNattuvarthaNewsEntertainment

പ്രായത്തിൽ കവിഞ്ഞ പ്രകടനങ്ങൾ കാഴ്ചവെച്ച ചില യുവനായികമാർ നമുക്ക് ഇപ്പോഴുമുണ്ട്.,യുവ നടിമാരുടെ പ്രായം എത്രയെന്ന് അറിഞ്ഞാൽ ഞെട്ടും..

പ്രായത്തിൽ കവിഞ്ഞ പ്രകടനങ്ങൾ കാഴ്ചവെച്ച ചില യുവനായികമാർ നമുക്ക് ഇപ്പോഴുമുണ്ട്.

എപ്പോഴും സിനിമാ മേഖലയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് താരങ്ങളുടെ പ്രായം, പ്രത്യേകിച്ച് നടിമാരുടെ. മഞ്ജു വാര്യരും, മീരാ ജാസ്മിനും, കാവ്യമാധവനും അടക്കമുള്ള മുൻകാല നായികമാർ ഉളപ്പടെ തങ്ങളുടെ പ്രായത്തിൽ കവിഞ്ഞ പക്വതയാർന്ന അഭിനയത്തിലൂടെ നിരവധി താരങ്ങൾ നമ്മൾ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.

അത്തരത്തിൽ പ്രായത്തിൽ കവിഞ്ഞ പ്രകടനങ്ങൾ കാഴ്ചവെച്ച ചില യുവനായികമാർ നമുക്ക് ഇപ്പോഴുമുണ്ട്. ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ സാനിയ ഇയ്യപ്പൻ. തെന്നിന്ത്യമുഴുവൻ തിളങ്ങി നിൽക്കുന്ന ലക്ഷ്മി മേനോനും ജയറാമിൻമകളായി എത്തി സൂപ്പർ നായികയായി മാറിയ നിവേദിത തോമസ് തുടങ്ങിയവരും പക്വമായ കഥാപാത്രങ്ങലെ അവതരിപ്പിച്ച് ഞെട്ടിച്ചിട്ടുള്ളവരാണ്.
ചുരുക്കം ചില സിനിമകളിലൂടെയും ഡാൻസിലൂടെയും മോഡലിംഗിലൂടെയും അതീവ ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് സാനിയ. തന്റെ കരിയർ മേഖലകളിൽ സ്വശൈലിയിലൂടെ മറ്റു നായിക മാരേക്കാൾ മുൻനിരയിൽ നിൽക്കുകയാണ് സാനിയ.സോഷ്യൽ മീഡിയയിൽ ഇത്രയും വൈറലായ സാനിയയുടെ പ്രായം വെറും 18 വയസാണെന്നു പറഞ്ഞാൽ ചിലപ്പോൾ പ്രേക്ഷകർക്ക് അമ്പരപ്പുണ്ടായേക്കാം.

പക്ഷെ സത്യത്തിൽ 18ആയിട്ടേയുള്ളൂ. സാനിയ ജനിച്ചത് 2002 ഏപ്രിൽ 20നാണ് അങ്ങനെയാണെ 18കഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ എപ്പോഴും വലിയ വിമർശനങ്ങൾക്ക് വിധേയയാകുന്ന താരം ഇപ്പോൾ ഒരു വലിയ ആരാധക വലയത്തിന് ഉടമസ്ഥയാണ്.മലയാള സിനിമയിലൂടെയെത്തിയ നിവേദിതാ തോമസ്സ് ഇപ്പോൾ തമിഴിലും തെലുങ്കിലുമൊക്കെ ഏറെ സജീവമായ നടിയാണ് . തന്റെ ആദ്യ സിനിമകൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരം.ഇപ്പോൾ താരത്തിന്റെ പ്രായം 24 വയസ്സാണ്.

നിവേദിത ജനിച്ചത് 1995 നവംബർ 2നാണ്. ടെലിവിഷൻ സീരിയലിലൂടെയായിരുന്നു നിവേദയുടെ അഭിനയത്തിലേക്കുള്ള തുടക്കം . അന്ന് ബാലതാരമായി വന്ന് ഇപ്പോൾ നായികനിരയിലേക്ക് ഉയർന്ന താരം. ഇപ്പോൾ ഒരുപാട് നല്ല ചിത്രങ്ങളുടെ ഭാഗമായി. മോഡലിംഗ് ചുരുക്കം ചില ഫോട്ടോ ഷൂട്ടുകളിലൂടെയും പ്രശസ്തമായ നിവേദിത പക്ഷെ സോഷ്യൽ മീഡിയയിൽ ഏറേ സജീവമാണ്.മലയാള സിനിമയിൽ തുടങ്ങി പിന്നീട് പക്ഷെ തമിഴിൽ വളരെ സജീവമായ താരമാണ് ലക്ഷ്മി മേനോൻ. മലയാളത്തിൽ സിനിമകൾ വളരെ കുറവാണെങ്കിലും തമിഴിൽ താരം നേടിയെടുത്ത പ്രശസ്തി അത്ര ചെറുതല്ല. തമിഴിൽ അതിവേഗം വളരുന്ന നടിയെന്ന വിളിപ്പേരുള്ള താരമാണ് ഇപ്പോൾ ലക്ഷ്മി.

തന്റെ പക്വതയാർന്ന അഭിനയം കൊണ്ട് ഞെട്ടിച്ച പ്രേക്ഷകരെ നെട്ടിച്ച താരമാണ് ലക്ഷ്മി. പക്ഷേ താരത്തിന് ഇപ്പോൾ 23 വയസ് മാത്രമാണ് പ്രായം. വളരെ ചെറിയ പ്രായത്തിൽ തന്നെ തമിഴിൽ ഹിറ്റ് സിനിമകൾ ചെയ്ത് താരം പ്രേക്ഷകരെ ഞെട്ടിച്ചു. താരം ജനിച്ചത് 1996 മെയ് 19നാണ്. തുടക്കത്തിൽ അതായത് 2011-12 കാലത്ത് താരം ചെയ്ത കഥാപാത്രങ്ങൾ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button