Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaCinemaMollywoodLatest NewsNewsEntertainment

മാളിൽ വെച്ച് കയറിപ്പിടിച്ച ആളുടെ കരണത്തടിച്ച് സാനിയ ഇയ്യപ്പൻ: വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയ്യപ്പൻ. സാനിയയും സഹപ്രവർത്തകരും കോഴിക്കോടുള്ള സ്വകാര്യ മാളിൽ പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴുണ്ടായ ഒരു ദുരനുഭവം ആണ് ഇപ്പോൾ ചർച്ചയാകുന്നത്. സാനിയ അടക്കമുള്ള രണ്ട് യുവനടിമാര്‍ക്ക് നേരെ ആൾക്കൂട്ടത്തിൽ നിന്നും ചിലർ അതിക്രമം നടത്തി. മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

വലിയ ജനാവലി ആണ് സിനിമയിലെ താരങ്ങളെ കാണുവാൻ വേണ്ടി എത്തിയത്. വലിയ രീതിയിലുള്ള തിരക്ക് ആയിരുന്നു ഇവിടെ അനുഭവപ്പെട്ടത്. താരം പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്ന സമയമാണ് സംഭവം നടക്കുന്നത്. കൂട്ടത്തിൽ ഒരു വ്യക്തി താരത്തോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അയാളെ ഉടൻ തന്നെ തിരിഞ്ഞ് നിന്ന് തള്ളുന്ന സാനിയയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

നിരവധി ആളുകൾ ആണ് നടിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതുപോലെയുള്ള ഞരമ്പ് രോഗികൾക്ക് ഇങ്ങനത്തെ മറുപടി തന്നെ നൽകണം എന്നാണ് ആളുകൾ പറയുന്നത്. സമാനമായ ഒരു അനുഭവം മറ്റൊരു യുവനടിക്ക് നേരെയും ഉണ്ടായിരുന്നു. എറണാകുളം ലുലു മാളിൽ വച്ച് ആയിരുന്നു യുവനടിയോട് രണ്ട് യുവാക്കൾ മോശമായി പെരുമാറിയത്. ഇവരെ പിന്നീട് സിസിടിവി ക്യാമറയിൽ നിന്നും ഐഡന്റിഫൈ ചെയ്തു. എന്നാൽ, താരം കേസ് പിൻവലിക്കുകയും യുവാക്കൾക്ക് മാപ്പ് നൽകുകയും ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button