കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം സിഐഡി ഏറ്റെടുത്തു. ദേബേന്ദ്ര റോയിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം സിഐഡി ഏറ്റെടുത്തത്.
ദേബേന്ദ്ര റോയിയെ കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇന്നലെ രാത്രി 1 മണിയോടെ ചിലര്‍ വന്ന അദ്ദേഹത്തെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോകുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.ഇന്ന് രാവിലെയാണ് വടക്കന്‍ ദിനാജ്പൂര്‍ എംഎല്‍എയായ ദേബേന്ദ്ര നാഥിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹേംതാബാദ് പൊതുമാര്‍ക്കറ്റിലെ ഒരു കടയുടെ മുന്നിലാണ് മൃതദേഹം കണ്ടത്. ഒട്ടും ഉയരമില്ലാത്ത ഒരു ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന തരത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
ഇതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. അതേസമയം ദേബേന്ദ്രനാഥിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേയും പൊലീസിന്റേയും ശ്രമം. മൃതദേഹത്തില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എം.എല്‍.എയുടെ മരണം ദുരൂഹമെന്നും കൊലപാതകമാണെന്നും ബി.ജെ.പി നേതൃത്വവും ആരോപിക്കുന്നു.
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെയും ഇസ്ലാമിക ഭീകരന്മാരുടേയും നേതൃത്വത്തില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും വധിക്കപ്പെടുന്ന സംഭവം തുടരുകയാണെന്നും ബി.ജെ.പി ബംഗാള്‍ ഘടകം വ്യക്തമാക്കിയിരുന്നു.
Post Your Comments