തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് , മുഖ്യപ്രതി സരിത് ചെറിയ കണ്ണി മാത്രം. സ്വര്‍ണം ആരാണ് അയക്കുന്നതെന്നും ആര്‍ക്കാണ് എന്നൊക്കെ മാഡം എന്നു വിളിയ്ക്കുന്ന ചേച്ചിയ്ക്കേ അറിയൂ എന്ന് സരിത് കസ്റ്റംസിന് മൊഴി നല്‍കി. സ്വ്‌ന സുരേഷിനെ ചേച്ചിയെന്നും മാഡമെന്നുമാണ് സരിത്, സംബോധന ചെയ്തത്. ഇടപാടുകാരനായ റമീസിനെ കുറിച്ച് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നും സരിത് അന്വേഷണ സംഘത്തിനോട് പറഞ്ഞു.
അതേസമയം, കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ്ണക്കടത്തില്‍ ഉന്നതര്‍ക്കുള്ള പങ്കടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഇരുവരിലും നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
തിരുവല്ലത്തുള്ള സരിത്തിന്റെ വീട്ടില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പ്രാഥമിക വിവര ശേഖരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. അയല്‍വാസികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇയാളുടെ വീട്ടില്‍ എന്‍ഐഎ നിരീക്ഷണം ഏര്‍പ്പെടുത്തി. റമീസിന്റെ പെരിന്തല്‍മണ്ണയിലെ വെട്ടത്തൂരിലെ വീട്ടില്‍ കസ്റ്റംസും പരിശോധന നടത്തി.
Post Your Comments