KeralaLatest NewsNews

സ്വപ്നയ്ക്കും സന്ദീപിനും പിന്നില്‍ ഉന്നതന്‍ : അന്വേഷണം രാഷ്ട്രീയം ,സിനിമ മേഖലകള കേന്ദ്രീകരിച്ചാണെന്ന് സൂചന

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പിന്നില്‍ ഉന്നതന്‍ . ബംഗലൂരുവിലെത്തിയാല്‍ രക്ഷപ്പെടുത്താമെന്ന് സ്വപ്നയ്ക്കും സന്ദീപിനും ചിലര്‍ ഉറപ്പുനല്‍കിയിരുന്നതായി എന്‍.ഐ.എ.യുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ബംഗലൂരുവിലേക്ക് ഒളിച്ചുകടന്നതെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം.

read also : സ്വർണ്ണക്കടത്ത് പിടിക്കപ്പെടുമെന്ന് ‘സ്വപ്ന’ത്തിൽ പോലും വിചാരിച്ചില്ല; ആഡബരങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞിരുന്ന സ്വപ്‌ന റാണിയുടെ തടവ് ദിനത്തിലെ ആദ്യരാത്രി ഇങ്ങനെ

യു.എ.ഇ കോണ്‍സുലേറ്റിലെ ജോലിക്കുശേഷം സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ നിയമിക്കപ്പെട്ടതിനു പിന്നില്‍ സ്വാധീനം ചെലുത്തിയ ഏജന്‍സിയുടെ പ്രവര്‍ത്തനവും എന്‍.ഐ.എ.നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആ ഏജന്‍സിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാണു ബംഗലൂരു.

സ്വപ്ന കുടുംബസമേതം ബംഗലൂരുവിലെത്തിയത് സംരക്ഷകര്‍ ഒരുക്കിയ സുരക്ഷാവലയത്തിലേക്കായിരുന്നു. എന്നാല്‍, കേസ് എന്‍.ഐ.എ.ഏറ്റെടുത്തതോടെയാണ് പദ്ധതികള്‍ തകിടംമറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയം, സിനിമ, രാജ്യാന്തര കണ്‍സല്‍റ്റന്‍സികള്‍, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

തെലങ്കാനയും കേരളവുമടക്കം ദക്ഷിണേന്ത്യയിലെ പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍റ്റന്‍സി കരാര്‍ നേടുന്ന സ്ഥാപനമാണ് എന്‍.ഐ.എനിരീക്ഷണത്തിലുള്ളത്. കോടികളുടെ പദ്ധതികളാണ് മലയാളികള്‍ ഉന്നത ഉദ്യോഗസ്ഥരായുള്ള സ്ഥാപനത്തിനു സര്‍ക്കാരുകള്‍ നല്‍കിയിരുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് വിട്ട ശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി സ്വപ്ന പ്രവര്‍ത്തിച്ചെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button