സ്വപ്‌നയെയും സന്ദീപിനെയും ബംഗളൂരു വരെ പിന്തുടര്‍ന്ന അജ്ഞാത വാഹനം കണ്ടെത്താന്‍ അന്വേഷണം. കോടതിയില്‍ കീഴടങ്ങണം എന്ന ഉദ്ദേശത്തോടെ കൊച്ചിയിലേക്ക് പോകാൻ സ്വപ്‌ന പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്തിരിപ്പിക്കാനായിരുന്നു സന്ദീപിന്റെ ശ്രമം. ഇക്കാര്യം സന്ദീപ് സ്വര്‍ണക്കടത്ത് റാക്കറ്റിനെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലര്‍ പിന്തുടരാന്‍ തുടങ്ങിയത്. മട്ടാഞ്ചേരി റജിസ്‌ട്രേഷന്‍ നമ്പരായിരുന്നു വാഹനത്തിന്. കേരളത്തില്‍ റോഡ് മാര്‍ഗമുള്ള കുഴല്‍പ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണു സൂചന.
Read also: ശാരീരികമായ അസ്വസ്ഥതകൾ: മരുന്ന് വേണ്ടെന്നും യോഗ ചെയ്താൽ ശരിയാകുമെന്നും കോടതിയിൽ സ്വപ്ന
തിരുവനന്തപുരത്തുള്ള അടുത്ത സുഹൃത്തിനെ വിളിച്ച് തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വപ്നയുടെ മകള്‍ പറഞ്ഞിരുന്നു. ഈ സമയം സുഹൃത്ത് ഐബി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു ഉണ്ടായിരുന്നത്. സാറ്റലൈറ്റ് ഫോണില്‍ നിന്ന് കോൾ വന്നതിനാൽ ലൊക്കേഷന്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന് കഴിഞ്ഞില്ല. പിന്നീട് സിംകാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണ്‍ ചെയ്തു വയ്ക്കാന്‍ ഐബി ഉദ്യോഗസ്ഥർ സുഹൃത്തിനോട് പറയുകയും സുഹൃത്ത് ഇക്കാര്യം സ്വപ്‌നയുടെ മകളെ വിളിച്ചറിയിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് ബെംഗളൂരുവിലെ ലൊക്കേഷൻ കണ്ടെത്തിയത്.
Post Your Comments