COVID 19Latest NewsKeralaNews

സന്ദീപ് നായരുടെ ആഡംബരക്കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം • സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ആഡംബരക്കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള എംഎച്ച് 06 എഎസ് 6692 എന്ന മെഴ്സിഡസ് ബെൻസ് കാറാണ് പിടിച്ചെടുത്തത്. സി.ആര്‍.പി.എഫ് സുരക്ഷയില്‍ കാർ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിലെത്തിക്കും. കാറിനകത്ത് കവറിലും മറ്റുമായി ഏറെ രേഖകളും ഉണ്ട്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളാണ് ഇതെന്നാണ് കരുതുന്നത്.

കാർബൺ ഡോക്ടർ എന്ന സ്ഥാപനം തുടങ്ങിയതിന് ശേഷം സന്ദീപ് നായർ വാങ്ങിച്ച ആഡംബരക്കാറാണ് കസ്റ്റഡിയിൽ എടുത്തത്. ഈ കാർ വാങ്ങിയത് സ്വർണക്കള്ളക്കടത്തിലൂടെ നേടിയ പണം ഉപയോഗിച്ചാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button