തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെന്റ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കടത്ത് സംഘവുമായി നല്ല ബന്ധമുണ്ടായിരുന്നതായി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ശിവശങ്കറില്‍ നിന്ന് മൊഴിയെടുക്കും. എന്‍.ഐ.എയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. ശിവശങ്കര്‍ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ലാറ്റില്‍ െവച്ചാണ് പ്രതികള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയതെന്നാണ് അനുമാനം. ഇതുസംബന്ധിച്ച തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് 2 ദിവസങ്ങളിലായി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തതോടെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അദ്ദേഹത്തിലേക്കു നീങ്ങുമെന്ന് ഉറപ്പായി. കസ്റ്റംസ് ചോദ്യം ചെയ്യാനായിരുന്നു ആലോചന. പിന്നീട് തീരുമാനം മാറ്റി. എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യട്ടേയെന്ന ധാരണ കേന്ദ്ര ഏജന്‍സികള്‍ക്കിടയില്‍ ഉണ്ടാവുകയായിരുന്നു.ശിവശങ്കറിനെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റില്‍ റെയ്ഡ് നടക്കുകയും ചെയ്താല്‍ സര്‍ക്കാരും കടുത്ത പ്രതിസന്ധിയിലാകും.
ഇന്നലെ ശിവശങ്കറിന്റെ ഫ്‌ളാറ്റിന്റെ പരിസരമുള്‍പ്പെടെ നഗരത്തില്‍ പത്തിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ശേഖരിച്ചു. നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്നാണ് സൂചന. സ്വപ്ന സുരേഷ്, സരിത് കുമാര്‍, സന്ദീപ് നായര്‍ എന്നിവര്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ ഒരുമിച്ചു കൂടാറുണ്ടായിരുന്നെന്നും ഇതേ കൂടിക്കാഴ്ച സ്വപ്നയുടെ ഫ്‌ളാറ്റിലും പലപ്പോഴും നടന്നിരുന്നുവെന്നുമാണ് എന്‍ഐഎ സംഘത്തിനു കസ്റ്റംസ് കൈമാറിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കോണ്‍ഗ്രസ്സിലെ യുവാക്കളുടെ ദയനീയാവസ്ഥയില്‍ സഹതാപമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കല്‍, ഇതിനായി ഗൂഢാലോചന നടത്തല്‍, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കല്‍ എന്നിവ സംബന്ധിച്ച് യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകള്‍ ശിവശങ്കറിനു കെണിയാകുമെന്നാണു സൂചന. സ്വര്‍ണക്കടത്തുകേസില്‍ എന്‍.ഐ.എ. പിടികൂടിയ സ്വപ്ന സുരേഷും സന്ദീപ് നായരും പ്രാഥമിക ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചെന്നു സൂചന. ഇത്തരത്തില്‍ എട്ടു തവണ സ്വര്‍ണം കടത്തിയെന്നും ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്നും ഇരുവരും പറഞ്ഞു.
Post Your Comments