കൊച്ചി: ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണകടത്തില്‍ ട്വിസ്റ്റ്. സ്വര്‍ണക്കടത്ത് കേസില്‍ ഭീകരവാദമുണ്ടെന്ന് എന്‍ഐഎ. മൂന്നാം പ്രതിയായ ദുബൈയിലെ വ്യവസായി ഫാസില്‍ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ സ്വദേശം തൃശ്ശൂരാണെന്ന് വ്യക്തമാക്കുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ എഫ്‌ഐആറിലെ കൊച്ചി സ്വദേശിയെന്ന മേല്‍വിലാസം തിരുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഫാസിലെന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത് ഫൈസല്‍ എന്നാക്കണമെന്നും അപേക്ഷയിലുണ്ട്. ഇയാള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയെന്നും ദേശീയ അന്വേഷണ വ്യക്തമാക്കി. ഫരീദിനായി വാറണ്ട് പുറപ്പെടുവിക്കാന്‍ അപേക്ഷയും നല്‍കി
പിഎസ് സരിത്താണ് കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും ഫാസില്‍ ഫരീദ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയുമാണ്. ഭീകര പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ ആയിരുന്നു സ്വര്‍ണ കള്ളക്കടത്ത് എന്ന് എന്‍ ഐ എ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
Post Your Comments