ബെയ്ജിംഗ്: പ്രളയത്തില്‍ മുങ്ങി ചൈന. ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയില്‍ നദികള്‍ നിറഞ്ഞൊഴുകുകയാണ്. പ്രളയത്തില്‍ 141 പേര്‍ മരണപ്പെട്ടതായോ കാണാതാവുകയോ ചെയ്തതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അണക്കെട്ടുകള്‍ തുറന്നുവിട്ടതോടെ വീടുകളും കെട്ടിടങ്ങളുമെല്ലാം വെള്ളത്തിലായി. ഹുബെയ്, ജിയാംഗ്സി, അന്‍ഹുയി, ഹുനാന്‍, സിഷ്വാന്‍, ഗുവാംഗ്സി തുടങ്ങിയ പ്രവിശ്യകളാണ് പൂര്‍ണമായും വെള്ളത്തിലായതായാണ് റിപ്പോർട്ട്.
യാംഗ്ത്സീ നദിയുടെ തീരപ്രദേശങ്ങളെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാന്‍ നഗരം ഉള്‍പ്പെടെ വെള്ളത്തിലാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 28000-ലേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 82.2 ബില്യണ്‍ യുവാന്‍ നഷ്ടമാണ് കണക്കാക്കുന്നത്. 20 ലക്ഷത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അറിയിച്ചു.
Post Your Comments