Latest NewsKeralaNews

നയതന്ത്ര ബാഗില്‍ കേരളത്തിലേയ്ക്ക് സ്വര്‍ണം കയറ്റി അയച്ചത് തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് തന്നെ : പ്രതികളെ അറിയില്ലെന്ന് ഫൈസല്‍ ഇന്നലെ പറഞ്ഞത് നാടകം : ഇയാളെ ദുബായില്‍ നിന്ന് നാട്ടിലെത്തിയ്ക്കാന്‍ അന്വേഷണ സംഘം

ദുബായ് : നയതന്ത്ര ബാഗില്‍ കേരളത്തിലേയ്ക്ക് സ്വര്‍ണം കയറ്റി അയച്ചത് തൃശൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് തന്നെ . പ്രതികളെ അറിയില്ലെന്ന് ഫൈസല്‍ ഇന്നലെ പറഞ്ഞത് നാടകം. ഇയാളെ ദുബായില്‍ നിന്ന് നാട്ടിലെത്തിയ്ക്കാന്‍ അന്വേഷണ സംഘം . ഇതോടെ നയതന്ത്ര ബാഗില്‍ കേരളത്തിലേയ്ക്ക് സ്വര്‍ണം കയറ്റി അയച്ച ഫൈസല്‍ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. എഫ്‌ഐആര്‍ തയാറാക്കിയപ്പോള്‍ ഫൈസല്‍ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റ് തിരുത്തുന്നതിനും അപേക്ഷ നല്‍കിയിട്ടുണ്ട്

Read Also : എന്‍ഐഎ കേസ് ഏറ്റെടുത്തതിനാല്‍ പ്രമുഖരുടെ മുഖം മൂടി അഴിഞ്ഞുവീഴും എന്നുറപ്പ് , പക്ഷേ സ്വപ്നയെ കൊലപ്പെടുത്തി അവര്‍ രക്ഷപ്പെട്ടേക്കും … കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

കസ്റ്റംസ് എഫ്‌ഐആര്‍ തയാറാക്കിയപ്പോള്‍ ഫാസില്‍ ഫരീദ്, റസിഡന്റ് ഓഫ് എറണാകുളം എന്ന വിലാസമാണ് നല്‍കിയിരുന്നത്. ഈ തെറ്റ് എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കിയപ്പോഴും ആവര്‍ത്തിച്ചു. ഇത് തിരുത്തി ഫൈസല്‍ ഫരീദ്, മൂന്നു പീടിക, തൃശൂര്‍ എന്ന് മാറ്റുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന ദൃശ്യങ്ങളിലെ വ്യക്തിതന്നെയാണ് ഫൈസല്‍ ഫരീദ് എന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കസ്റ്റംസ് ഉദ്യോഗസ്ഥരും ശരി വയ്ക്കുന്നുണ്ട്. എന്നാല്‍ താന്‍ ഫൈസല്‍ ഫരീദ് ആണെന്നും സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

കേസില്‍ ബന്ധമില്ലെന്നും സ്വപ്നാ സുരേഷ് അടക്കം പ്രതികളെ അറിയില്ല എന്നുമായിരുന്നു ഫൈസല്‍ ഫരീദിന്റെ ഇന്നലത്തെ പ്രതികരണം. യുഎഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല. സ്വപ്നയെയോ സന്ദീപിനെയോ അറിയില്ല. ഒരു ഏജന്‍സിയും ചോദ്യം ചെയ്തിട്ടുമില്ല. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button