KeralaLatest NewsNews

സ്വപ്‌ന സുരേഷിനും സന്ദീപ് നായർക്കും കോവിഡ്? പരിശോധനാ ഫലം പുറത്ത്

കഴിഞ്ഞ ദിവസം രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്നലെ പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കോവിഡ് പരിശോധന ഫലം പുറത്തു വന്നു. ഇരുവർക്കും കോവിഡ് നെഗറ്റീവ് ആണ്. അതേസമയം, കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഇന്ന്. പ്രതികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് നീക്കം. നിലവിൽ സ്വപ്‌ന സുരേഷ് തൃശൂരിലെ കൊവിഡ് കെയർ സെന്ററിലാണ് ഉള്ളത്. സ്വപ്‌നയോടൊപ്പം മൂന്ന് റമാൻഡ് പ്രതികളും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസം രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്നലെ പുലർച്ചെയാണ് അന്വേഷണ സംഘം റോഡ് മാർഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്. രണ്ട് വണ്ടികളിലായി പുറപ്പെട്ട സംഘത്തിന് നേരെ വാളയാർ, പാലിയേക്കര, ചാലക്കുടി, കൊരട്ടി, എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി.

പാലിയേക്കരയിൽ പ്രതിഷേധിക്കാരെ ഒഴിവാക്കാൻ എതിർവശത്തേക്കുള്ള ട്രാക്കിലൂടെയാണ് എൻഐഎ വാഹനവ്യൂഹം സഞ്ചരിച്ചത്. വടക്കഞ്ചേരിക്ക് സമീപം സംഘത്തിലെ ഒരു വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലാണ് എൻഐഎ ആസ്ഥാനത്ത് എത്തിച്ചത്.

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്.

ALSO READ: ജമ്മുകശ്മീരില്‍ വീണ്ടും സൈന്യത്തിന്റെ ഭീകരവേട്ട; ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു

കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് പിആർഒ സരിത്തിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button