മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ സിനിമയുടെ ഓഡിഷന്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ആദ്യം നിവിന്‍ പോളി ഉണ്ടായിരുന്നില്ല. പിന്നീട് എങ്ങനെ സിനിമയിലെത്തി എന്നതിനെ കുറിച്ച് വെളിപ്പെടുത്തി നിവിന്‍. കാലൊടിഞ്ഞിരിക്കുന്ന സമയത്ത് ഓഡീഷനെത്തിയ രസകരമായ കഥയാണ് നിവിന്‍ പങ്കുവയ്ക്കുന്നത്.
വിനീതിന്റെ ബ്ലോഗ് കൃത്യമായി വായിക്കാറുണ്ടായിരുന്ന ആളായിരുന്ന താനെന്ന് നിവിന്‍ വ്യക്തമാക്കുന്നു. മനസ്സില്‍ക്കണ്ട നാലുപേരില്‍ ഒരാളെയാണ് ഇനി കിട്ടാനുള്ളത് എന്ന വിനീതിന്റെ ബ്ലോഗ് കണ്ടു. ഒപ്പം ക്യാരക്ടറിന്റെ ഒരു ചെറിയ സ്‌കെച്ചും. അങ്ങനെ തന്റെ രണ്ടു ഫോട്ടോകള്‍ അയക്കുകയായിരുന്നുവെന്ന് നിവിന്‍ മനോരമയോട് പറഞ്ഞു.
അന്ന് വീണു കാലൊടിഞ്ഞിരിക്കുകയായിരുന്നു. എങ്ങനെയെങ്കിലും ഓഡിഷനു പോകണം എന്ന് മനസു പറഞ്ഞു. സുഹൃത്ത് മജുവും കസിന്‍ ധീരജും കൂടിയാണ് കൊണ്ടുപോകുന്നത്. മൂന്നാം നിലയിലെ ഓഡിഷന്‍ ഹാളിലേക്ക് അവര്‍ എടുത്തുകൊണ്ടു പോവുകയായിരുന്നു. അങ്ങനെയാണു വിനീത് തന്നെ ആദ്യം കാണുന്നത്. പ്ലാസ്റ്ററിട്ട കാലുകളുമായി ഒരു സിനിമാമോഹി അന്തരീക്ഷത്തിലൂടെ വരുന്നു എന്നാണ് നിവിന്‍ വ്യക്തമാക്കുന്നത്.
2010ല്‍ റിലീസ് ചെയ്ത മലര്‍വാടി ആര്‍ട്‌സ്‌ക്ലബ് ജൂലൈ 16ന് പത്തു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഗീതു മോഹന്‍ദാസ് ഒരുക്കിയ ‘മൂത്തോന്‍’ ചിത്രത്തില്‍ പതിവ് സ്റ്റൈലില്‍ നിന്നും ഏറെ വ്യത്യസ്തമായ വേഷമായിരുന്നു നിവിന്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ കഥാപാത്രത്തിന് ഏറെ നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
Post Your Comments