തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ഉയരുന്നത് കോടികള്‍ ചെലവഴിയ്ക്കുന്ന സ്വപ്ന സൗധം , വീട് നിര്‍മാണത്തിനായി സ്വപ്ന അനുമതി നേടിയെടുത്തത് അനധികൃതമായിട്ടാണെന്ന് സൂചന. അച്ഛന്റെ പേരിലുണ്ടായിരുന്ന വസ്തു 2009 ലാണ് സ്വപ്നയുടെ പേരില്‍ എഴുതി നല്‍കിയത്. ഈ സ്ഥലത്ത് 4500 സ്‌ക്വയര്‍ ഫീറ്റിലാണ് സ്വപ്നയുടെ ‘സ്വപ്ന ഭവനം’ ഒരുങ്ങുന്നത്. മൂന്ന് മാസം മുമ്ബായിരുന്നു തറക്കല്ലിടല്‍. ചടങ്ങില്‍ മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കൂടാതെ ചടങ്ങിന് ശേഷം ഒരു ആഡംബര ഹോട്ടലില്‍ പാര്‍ട്ടിയും സംഘടിപ്പിച്ചു.
എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട് പണി നീണ്ടുപോയി. സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയായ സരിത്തിന്റെ ബന്ധുവിനാണ് വീട് നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയത്. പാതിവഴിയില്‍ നിന്നുപോയ പണി വീണ്ടും ആരംഭിക്കാനിരിക്കെയാണ് സ്വപ്‌ന പിടിയിലായത്
Post Your Comments