COVID 19Latest NewsKeralaNews

സ്വപ്‌നയുടെയും സന്ദീപിന്റെയും കോവിഡ് പരിശോധന ഫലം പുറത്ത്

തിരുവനന്തപുരം • സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ഇതോടെ കേസ് അന്വേഷിക്കുന്ന എന്‍ ഐ എക്ക് ഇരുവരെയും നാളെ തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടും.

ബെംഗളൂരുവില്‍ വെച്ച്‌ കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കുകയും എന്‍ ഐ എ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

എന്‍.ഐ.എ പ്രത്യേക ജഡ്ജ് പി കൃഷ്ണകുമാര്‍ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഇരുവരും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരെയും വെവ്വേറെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button