Latest NewsKeralaNews

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണ സംഖ്യ 30 ആയി

ഇടുക്കി: കോവിഡ് ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശിനി മരിച്ചു. രാജാക്കാട് സ്വദേശിനി വൽസമ്മ ജോയ് (59) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് 10നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കോവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തു മരണം 30 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button