ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി വിദേശികള്‍ക്ക് ജാമ്യം. തായ്ലന്ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള 75 പേര്‍ക്ക് ഡല്‍ഹി കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചത്. ഓരോരുത്തരും 10,000 രൂപ കെട്ടിവയ്ക്കണമെന്ന ജാമ്യ വ്യവസ്ഥയോടെയാണ് ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് ഗുര്‍മോഹിന കൗര്‍ ജാമ്യം അനുവദിച്ചത്.
വീസ ചട്ട ലംഘനവും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതും ചൂണ്ടിക്കാട്ടി പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഡല്‍ഹിയിലെ നിസാമുദീന്‍ മര്‍ക്കസില്‍ മാര്‍ച്ചില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് 36 രാജ്യങ്ങളിലുള്ള 956 പേര്‍ക്കെതിരേയാണ് ഡല്‍ഹി പോലീസ് കേസെടുത്തത്.
അറസ്റ്റിലായവരെ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതിയോടെ വിവിധയിടങ്ങളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരുടെ വീസ റദ്ദാക്കിയിട്ടുണ്ട്. 445പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചു.
Post Your Comments