തൃശൂര്‍ • തൃശൂർ ജില്ലയിൽ ശനിയാഴ്ച 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തരായി. കുന്നംകുളം സ്വദേശികളായ മൂന്ന്‌പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. (44, സ്ത്രീ), (18, സ്ത്രീ), (13, ആൺകുട്ടി) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂലൈ 1 ന് ദുബായിൽ നിന്ന് വന്ന കീഴൂർ സ്വദേശി(21, സ്ത്രീ), കൊറ്റനെല്ലൂർ സ്വദേശികളായ (23, പുരുഷൻ),(24,പുരുഷൻ), (25, പുരുഷൻ), വെങ്ങാലൂർ സ്വദേശി(24, പുരുഷൻ), ജൂലൈ 3 കിർഗിസ്ഥാനിൽ നിന്ന് വന്ന ഊരകം സ്വദേശി(20, പുരുഷൻ), ജൂലൈ 4ന് റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആൺകുഞ്ഞ്), ജൂലൈ 7ന് ചെന്നൈയിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി(29, പുരുഷൻ), ജൂൺ 26 ന് ജാർഖണ്ഡിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ(37, പുരുഷൻ) ജൂലൈ 2 ന് പഞ്ചാബിൽ നിന്ന് വന്ന പുത്തൂർ സ്വദേശി(36, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന ആറാട്ടുപുഴ സ്വദേശി(36, പുരുഷൻ), പാലിശ്ശേരി സ്വദേശി(33, പുരുഷൻ), ദേശമംഗലം സ്വദേശി(40, പുരുഷൻ), എടത്തിരിഞ്ഞി സ്വദേശി(31, പുരുഷൻ), ജൂൺ 29 ന് ദുബായിൽ നിന്ന് വന്ന ചേലക്കര സ്വദേശി(23, പുരുഷൻ), ജൂൺ 20ന് അജ്മനിൽ നിന്ന് വന്ന അകലാട് സ്വദേശി(47, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(59, പുരുഷൻ), ജൂൺ 30 ന് കോയമ്പത്തൂരിൽ നിന്ന് വന്ന ഒരു കുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ(51, പുരുഷൻ), (23, സ്ത്രീ), ജൂൺ 19 ന് ഷാർജയിൽ നിന്ന് വന്ന പെരുമ്പിലാവ് സ്വദേശി(49, പുരുഷൻ), ജൂൺ 23 ന് എയർ പോർട്ട് ഡ്യൂട്ടിയിലായിരുന്ന കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ(41, പുരുഷൻ), ജൂൺ 24 ന് ഷാർജയിൽ നിന്ന് വന്ന ചിയ്യാരം സ്വദേശി(42, പുരുഷൻ), ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(54, പുരുഷൻ), ജൂൺ 25 ന് ഖത്തറിൽ നിന്ന് വന്ന ഊരകം സ്വദേശി(27, പുരുഷൻ), ജൂൺ 19 ന് ഷാർജയിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(47, പുരുഷൻ) എന്നിവരടക്കം ജില്ലയിൽ ആകെ29 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 603 ആയി. 409 പേർ ഇതുവരെ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 182 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 15034 പേരിൽ 14805 പേർ വീടുകളിലും 229 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 29 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 22 പേർ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. 817 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1767 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ശനിയാഴ്ച 420 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 15124 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 13778 സാമ്പിളുകളുടെ
പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1346 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 5967 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു. ശനിയാഴ്ച 406 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 48072 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 158 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 517 പേരെ ആകെ സ്‌ക്രീൻ ചെയ്തു.
മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു :10 ഡോക്ടർമാർ ക്വാറന്റൈനിൽ
തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ജൂലൈ 5 ന് മരിച്ച അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശിനി 63 കാരിയായ വടക്കേപുരയ്ക്കൽ വത്സലയുടെ മരണകാരണം കോവിഡ് എന്ന് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരടക്കം 10 പേർ ജൂലൈ 21 വരെ ക്വാറന്റൈനിൽ തുടരണമെന്ന് തൃശൂർ മെഡിക്കൽ ബോർഡിന്റെ തീരുമാനം. ജൂലൈ 5 ന് വീട്ടിൽ തലകറഞ്ഞി വീണ രോഗിയെ വൈകീട്ട് 4.27 ന് അബോധാവസ്ഥയിൽ തൃശൂർ ഗവ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും 4.50 ഓടെ രോഗി മരിച്ചു. മരണകാരണത്തിൽ വ്യക്തതയില്ലാതിരുന്നതിനാൽ മൃതദേഹം കോവിഡ് പരിശോധയ്ക്കുള്ള ട്രൂനാറ്റ് ടെസ്റ്റിന് ശേഷം ഫോറൻസിക് വിഭാഗത്തിന്റെ കീഴിലെ കോൾഡ് റൂമിലേക്ക് കോവിഡ് സുരക്ഷാ ക്രമീകരണങ്ങളോടെ മാറ്റി. ട്രൂനാറ്റ് ഫലം നെഗറ്റീവായതിനാൽ ജൂലൈ ഏഴിന് ഇൻക്വസ്റ്റിന് ശേഷം ഡോക്ടറുടെ നേതൃത്വത്തിൽ ഉച്ച 1.30നും 2.30നും ഇടയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം സമയത്ത് സാമ്പിൾ എടുത്ത് വി.ആർ.ഡി.എൽ ലാബിലേക്ക് കോവിഡിനുള്ള ആർ.ടി.പി.സി.ആർ പരിശോധനക്ക് അയച്ചു. ഇതിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന്, സൂക്ഷ്മ സ്ഥിരീകരണത്തിനായി പൂനെ നാഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേതുടർന്നാണ് മെഡിക്കൽ ബോർഡിന്റെ അടിയന്തര തീരുമാനം.
മലപ്പുറം ജില്ലയിൽ നിന്നും കോവിഡ് 19 രോഗം സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ ജോലി ചെയ്തിരുന്ന ബസ്സിൽ ജൂൺ 25 ന് യാത്ര ചെയ്തതിൽ മരണപ്പെട്ട സ്ത്രീയുടെ മകളും ഉണ്ടായിരുന്നു. അന്നുമുതൽ ഇവർ മകളോടൊപ്പം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ മൃതദേഹവുമായി സമ്പർക്കത്തിൽ വന്നവരിൽ 68 പേരും മൃതദേഹ പരിശോധന നടത്തിയ അന്തിക്കാട് സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
Post Your Comments