ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ മന:പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ചൈനയ്ക്കും പാകിസ്ഥാനും ഇന്ത്യയുടെ മുന്നറിയിപ്പ് , ശത്രുക്കളെ നേരിടാന്‍ ഇന്ത്യയ്ക്ക് ആത്മനിര്‍ഭര്‍ മിസൈല്‍. ചൈന, പാക്കിസ്ഥാന്‍ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയുടെ പ്രതിരോധ മേഖല ഓരോ ദിവസവും പുതിയ സംവിധാനങ്ങളും പദ്ധതികളുമാണ് ആസൂത്രണം ചെയ്യുന്നത്. കൊറോണവൈറസ് മഹാമാരി തകര്‍ത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം പ്രതിരോധ മേഖലയ്ക്കും പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ ഉത്തേജക പാക്കേജിന്റെ ഭാഗമായി പ്രതിരോധ ഉല്‍പാദനത്തിലും സര്‍ക്കാര്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ മേഖലയ്ക്കായുള്ള നിരവധി നടപടികളും ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.
കരയില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍, ടോര്‍പ്പിഡോകള്‍, അണ്ടര്‍വാട്ടര്‍ ആയുധങ്ങള്‍ എന്നിവയാണ് ഇതിലൂടെ നിര്‍മിക്കുക. ഇന്ത്യയിലെ ഏക മിസൈല്‍ നിര്‍മാണ കമ്പനിയായ ഭാരത് ഡൈനാമിക്‌സിന്റെ വക്താവ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. രാജ്യത്ത് തന്നെ കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതികളാണ് ആത്മനിര്‍ഭര്‍ (സ്വയം ആശ്രയിക്കല്‍) കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Post Your Comments