KeralaCinemaMollywoodLatest NewsIndiaBollywoodNewsEntertainment

നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്

ബച്ചൻ കുടുംബത്തിന് പിറകെയാണ് ഈ ഒരു വാർത്ത

മുംബൈ: നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ അമ്മ ദുലാരി, സഹോദരന്‍ രാജു, സഹോദര പത്‌നി റിമ, റിമയുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, അനുപം ഖേറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ കുടുംബാംഗങ്ങള്‍ക്ക് ചെറിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇവരെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബച്ചൻ കുടുംബത്തിന് പിറകെയാണ് ഈ ഒരു വാർത്ത ആരധകർക്ക് ഏറെ നിരാശ നൽകിയത്.ബച്ചനും മകനും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ചികിത്സയിലുളളത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ധനൂഷ്, ദുല്‍ഖര്‍ സല്‍മാന്‍, സോനം കപൂര്‍, താപ്സി പന്നു, മഹേഷ് ബാബു മുതലായവര്‍ ബച്ചനും മകനും രോഗശാന്തി ആശംസിച്ച്‌ കൊണ്ടുള്ള ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനുപം ഖേറിന്റെ അമ്മ ദുലാരി, സഹോദരന്‍ രാജു, സഹോദര പത്‌നി റിമ, റിമയുടെ മകള്‍ വൃന്ദ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, അനുപം ഖേറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് ഖേർ തന്നെ സോഷ്യൽ മീഡിയ വഴി പ്രതികരിച്ചത്

shortlink

Post Your Comments


Back to top button