പത്തനംതിട്ട: പത്തനംതിട്ട എംപി ആന്റോ ആന്റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്റീനില്‍. കോവിഡ് സ്ഥിരീകരിച്ച ആർടിഓഫീസിലെ ജീവനക്കാരനൊപ്പം ഇരുവരും പൊതുചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്വാറന്റീനില്‍ പോയത്. അതേസമയം രോഗവ്യാപന തോത് കൂടിയതോടെ പത്തനംതിട്ടയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരിൽ പൊതു പ്രവർത്തകരുടെ എണ്ണവും കൂടുന്നുണ്ട്. ഇന്നലെ രോഗം ബാധിച്ച ഒരാൾ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാണ്. രോഗം ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും കൂടുന്നതോടെ ജില്ലയിലെ വയോധികർക്കും മറ്റ് രോഗികൾക്കും കൂടുതൽ കരുതൽ നൽകും.
ഏറ്റവും അധികം ആളുകൾക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയിൽ റാപ്പിഡ് ആന്റിജന്‍ പരിശോധന തുടരും. ഇവിടെ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക കൂട്ടുന്നുണ്ട്. റാപ്പിഡ് ആന്റിജൻ പരിശോധയിൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളുടെ ഫലം പോസിറ്റീവ് ആകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നിലവിൽ കണ്ടെയിന്മെന്റ് സോണായ നഗരസഭയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. വേണ്ടി വന്നാൽ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്.
Post Your Comments